ORS
child healthHealth

ഓ ആർ എസ് എന്ന അത്ഭുത മരുന്ന്

DR BINUKUTTAN
CONSULTANT PAEDIATRICIAN AND NEONATOLOGIST
SANJIVANI MULTISPECIALITY  HOSPITAL
CHENGANNUR

ഒരു  ഓ .ആർ. എസ് വാരാചരണം കൂടി കടന്നുവന്നിരിക്കുകയാണ്. ഓ. ആർ.എസോ അത് ഉപ്പും സോഡിയവും  പഞ്ചസാരയും ചേർന്ന ഒരു വെറും പാനീയം മാത്രമല്ലേ എന്ന് ചോദിക്കുന്നവരോട്…

“ഒരു കഥ സൊല്ലട്ടുമാ സാർ”

1971ലെ ഇന്ത്യ പാക് യുദ്ധസമയത്ത് ‘Bangaon’ എന്ന ഇന്ത്യ ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിലെ മരണം കാത്തിരുന്ന എണ്ണമറ്റ കോളറ രോഗികളുടെ മുമ്പിലേക്ക് ദൈവദൂതനെപ്പോലെ പറന്നിറങ്ങിയ Dilip Mahanalabis എന്ന യുവ ഡോക്ടറുടെ കഥ.

കോളറക്ക് അക്കാലത്തെ ഏക ചികിത്സയെന്ന്  കണക്കാക്കിയ ഐവി ഫ്ലൂയിഡ് തെറാപ്പി നൽകാനായി വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവർ രണ്ടുപേർ മാത്രമേയുള്ളൂവെന്നും, അതിന് ആവശ്യമായ മരുന്നുകൾ സ്റ്റോക്ക് ഇല്ല  എന്ന തിരിച്ചറിവോടെയും  , മലത്തിൻ്റെയും ചർദ്ധിലിൻ്റെയും രൂക്ഷഗന്ധം കെട്ടി നിൽക്കുന്ന മുറിയിൽ ദൈന്യത മുറ്റിയ കണ്ണുകളോടെ തറയിൽ കിടക്കുന്ന രോഗികളെ അദ്ധേഹം ഞെട്ടലോടെ നോക്കി .  

ORS

പണ്ടെന്നോ വായിച്ച  Oral rehydration therapy പരീക്ഷിക്കാം എന്ന്  Dr Dilip Mahanalsbis രണ്ടും കൽപിച്ച് തീരുമാനിക്കുകയുണ്ടായി.

പിന്നെയുണ്ടായത്  ചരിത്രമാണ് ..രണ്ടോ മൂന്നോ ആഴ്ച കൊണ്ട് തന്നെ ഐവി ഫ്ലൂയിഡ് ഉപയോഗിച്ച് ചികിത്സിച്ചവരെക്കാൾ പത്തിലൊന്ന് മാത്രമായി ഓ.ആർ.എസ് ലായനി ഉപയോഗിച്ചവരിലെ മരണനിരക്ക് കുറയുകയുണ്ടായി .

പിൽക്കാലത്ത്  Lancet പോലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന കണ്ടുപിടുത്തം എന്ന് വിശേഷിപ്പിച്ച ഓ.ആർ.എസ് ലായനിയുടെ പ്രാധാന്യത്തെക്കുറിച്ച്   വേണ്ടവിധം ലോകാരോഗ്യ സംഘടനയുടേതുൾപ്പടെ മനസിലാക്കിയത് ഇതിന് ശേഷം മാത്രമാണ്.

നമ്മൾ കുടിക്കുന്ന ജലത്തെ ആഗിരണം ചെയ്യാൻ ഗ്ലൂക്കോസും സോഡിയവും സഹായിക്കുമെന്ന ശാസ്ത്രീയ തത്വം തന്നെയാണ് ഓ.ആർ.എസിൻ്റെ അടിത്തറ .(ശാസ്ത്രീയ അടിത്തറയില്ലാത്ത ഏതൊരു മരുന്ന് പരീക്ഷണവും അധാർമികമെന്ന് തന്നെയാണ് കോവിഡ് കാലം നമ്മളെപഠിപ്പിച്ചത്.)

ഇനി കണക്കുകൾ നോക്കിയാൽ …

ഏതാണ്ട് വയറിളക്കരോഗങ്ങൾ മൂലമുള്ള 93 ശതമാനം മരണങ്ങളും ഓ.ആർ.എസ്  മൂലം തടയാൻ പറ്റും.

ഇന്നും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ മരണ കാരണത്തിലെ ഒരു പ്രധാന വില്ലൻ വയറിളക്കരോഗങ്ങൾ തന്നെ .

ഏതാണ്ട് അഞ്ച് ലക്ഷത്തിനു മുകളിൽ കുട്ടികൾ ഒരു വർഷം വയറിളക്കരോഗങ്ങൾ കൊണ്ട് മരണപ്പെടുന്നു എന്നാണ് കണക്ക്.

ഓരോ ഒൻപത് ശിശുമരണങ്ങളിലും ഒന്ന് വയറിളക്കരോഗങ്ങൾ കൊണ്ടാണ് .

കുട്ടികൾക്ക് മുലപ്പാൽ നൽകുന്നതിലൂടെയും, അശുദ്ധജലവും വൃത്തിഹീനമായ പാചകവും ഒഴിവാക്കുന്നതിലൂടെയും, റോട്ട വൈറസ് പോലെയുള്ള വാക്സിനേഷൻസ് നൽകുന്നതു മൂലവും മഹാഭൂരിപക്ഷ വയറിളക്കരോഗങ്ങളും നമുക്ക് ഒഴിവാക്കാവുന്നതാണ്.

ഓ. ആർ.എസ്  കൂടാതെ സിങ്ക്  മാത്രമാണ് സാധാരണ കാണുന്ന അതിസാരത്തിന് നൽകേണ്ടത്

ഏതൊരു ആരോഗ്യ പ്രവർത്തകനും രണ്ടാമതൊന്നാലോചിക്കാതെ വയറിളക്കരോഗങ്ങൾക്ക് നൽകാവുന്ന അത്ഭുത മരുന്ന് തന്നെയാണ് ഓ.ആർ.എസ് .

കോവിഡ് ഭീതിയോടൊപ്പം മൺസൂൺ ഇങ്ങെത്തി. അതോടൊപ്പംമഴക്കാലരോഗങ്ങളും .

Previous article

മുലപ്പാൽ ജീവന്റെയാധാരം

Next article

You may also like

Comments

Leave a reply

Your email address will not be published. Required fields are marked *