Prevent Suicide
Mental Health

ആത്മഹത്യ തടയാം!

ആത്മസുഹൃത്തിൻറെ ജീവൻ രക്ഷിക്കാം  !

ഇന്ന് രാജ്യാന്തര ആത്മഹത്യാ പ്രതിരോധ ദിനം. ലോകത്തിൽ വച്ച് തന്നെ യുവാക്കളിൽ ആത്മഹത്യാ നിരക്കിൽ മുന്നിട്ടുനിൽക്കുന്ന ഒരു രാജ്യം ഇന്ത്യയാണ് 2019 ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 139123  ആത്മഹത്യകളിൽ 9613  പേരും 18 വയസ്സിനു താഴെ ഉള്ളവർ ആയിരുന്നു.

 ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും മുൻകൂട്ടി ലക്ഷണങ്ങളിൽ പ്രകടിപ്പിക്കും ചില സൂചനകൾ താഴെ കൊടുക്കുന്നു-

  1. പ്രത്യാശ ഇല്ലായ്മ ജീവിതത്തോട് താൽപര്യമില്ലാത്ത രീതിയിലുള്ള സംസാരം 
  2. പെരുമാറ്റത്തിലും ശീലങ്ങളിലും പ്രകടമായ വ്യത്യാസം
  3. സമൂഹമാധ്യമങ്ങളിൽ നൈരാശ്യം കലർന്ന പോസ്റ്ററുകൾ 
  4. ആത്മഹത്യാ മാർഗങ്ങളെക്കുറിച്ച് അന്വേഷിക്കുക 
  5. ആവശ്യമായ വസ്തുക്കൾ ശേഖരിക്കുക 
  6. പ്രിയപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുക 
  7. വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ 
  8. പഠനത്തിൽ പിറകോട്ട് പോകുക 
  9. ബന്ധുമിത്രാദികളെ പൊടുന്നനെ സന്ദർശിക്കുക 
  10. യുവാക്കളെ ഏറ്റവുമധികം സ്വാധീനിക്കുന്നത് അവരുടെ സുഹൃത്തുക്കൾ ആണ് അതിനാൽ തന്നെ ആത്മഹത്യാപ്രവണത നിങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയും .
എങ്ങനെ   ?  
  1. കേൾക്കുക ശ്രദ്ധാപൂർവ്വം ക്ഷമയോടെ അവർക്ക് പറയാനുള്ളത് മുഴുവനും കേൾക്കുക 
  2. ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക .
  3. ഒരിക്കലും നിസാരം ആയോ തമാശ ആയോ തള്ളിക്കളയരുത് ജീവിക്കാനുള്ള അവസാന മാർഗം ആയിരിക്കാം അദ്ദേഹം നിങ്ങളിലൂടെ തിരയുന്നത്
  4. വെല്ലുവിളിക്കുകയും അരുത്.
  5. ഞെട്ടിത്തരിക്കുകയോ വെപ്രാളപ്പെടുകയോ അരുത് .
  6. ഒരു കാരണവശാലും നിങ്ങളുടെ സുഹൃത്തിനെ തനിച്ചാക്കരുത് 
  7. ആത്മഹത്യാ തടയപ്പെടാവുന്നതാണ്  നമുക്ക് കൈകോർക്കാം ജീവൻ രക്ഷിക്കാം !

Support Breastfeeding for a Healthier Planet

Previous article

കോവിഡ്-കുട്ടികളിൽ

Next article

Comments

Leave a reply

Your email address will not be published. Required fields are marked *