Breast feeding & its importance
Uncategorized

Support Breastfeeding for a Healthier Planet

ലോകമുലയൂട്ടല്‍ വാരാചരണം ആഗസ്റ്റ്1 മുതല്‍ 7 വരെ എല്ലാ വര്‍ഷവുംകൊണ്ടാടുന്നു എന്നത് ശ്രദ്ധേയമാണ്. ‘Support Breastfeeding for a Healthier Planet’ ലോകാരോഗ്യത്തിന് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 

Baby Friendly Hospital Initiative എന്ന ശിശുസൗഹാര്‍ദ്ദ ആശുപത്രികള്‍ 1992-നു ശേഷം നിലവില്‍ വന്നു. ഒരു പിടി ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം കേരളം ‘ശിശുസൗഹാര്‍ദ്ദ സംസ്ഥാനം’ എന്ന ബഹുമ തിയും നേടി. എന്നാല്‍ കാലക്രമത്തില്‍ ഈ സ്ഥാനത്തിന് ഇടിവ് സംഭവിച്ചു. 

ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ( (IAP) ), നാഷണല്‍ നിയോനെറ്റോളജിഫോറം (NNF) എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇതിനൊരു പുത്തന്‍ ഉണര്‍വ്വ്നല്‍കാന്‍ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ സര്‍ക്കാരിന്‍റെയും സ്വകാര്യആശുപത്രികളുടെയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്ററ്റ്ടിക്സ് & ഗൈനക്കോളജി ( KFOG )യുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ മാത്രമേ ഇതു നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളു. ശിശു സൗഹാര്‍ദ്ദ ആശുപത്രികള്‍ക്ക് പരിമിതികളുണ്ട്.

നവജാത ശിശുക്കള്‍ നോര്‍മല്‍ പ്രസവമാണെങ്കില്‍ 3 ദിവസവുംസിസേറിയന്‍ ഓപ്പറേഷന്‍ ആണെങ്കില്‍ 5 ദിവസവും മാത്രമാണ് ആശുപത്രിയില്‍ ഉണ്ടാവുക.

അതിനുശേഷം അവര്‍ വീട്ടിലേക്കും സമൂഹത്തിലേക്കും പോകുന്നു. ഇത്രയുംചെറിയ ഒരു കാലയളവില്‍ മുലയൂട്ടലിനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളിലും ബോധവല്‍ക്കരണവും പ്രാവീണ്യവും കൈവരിക്കുക അസാധ്യമാണ്.

അതിനാലാണ് ഇതിന്‍റെ തുടര്‍പരിപാടിയായ MAA പ്രോഗ്രാം. 2016-ല്‍ രൂപകല്‍പ്പന ചെയ്തത്.
ഈ പരിപാടിയില്‍ കുടുംബത്തില്‍ കുഞ്ഞിന്‍റെ അച്ഛന്‍റെയും സമൂഹത്തില്‍ ജോലി ദാതാവിന്‍റെയും മറ്റു ചുറ്റിലുമുള്ള എല്ലാവരുടെയും സഹകരണം കൂടിയേ തീരുകയുള്ളു.

കുഞ്ഞിന് ആദ്യത്തെ 6 മാസം മുലപ്പാല്‍ മാത്രം നല്‍കുവാനും 2 വയസ്സുവരെ മുലയൂട്ടല്‍ തുടരുന്നതിനും ആവശ്യമായ പ്രോത്സാഹനവും സാഹചര്യവും ശാത്വീകര ണവും ത്യാഗപൂര്‍ണ്ണമായ തീരുമാനങ്ങളും ഓരോ അമ്മയ്ക്കും ഉറപ്പാക്കേണ്ടതുണ്ട്.

എന്നാല്‍ നിലവില്‍ ഇത് ശിശുസൗഹാര്‍ദ്ദ ആശുപത്രിക ളുടെ മാത്രം ഉത്തരവാദിത്വമായി നില്‍ക്കുന്നു എന്നതാണ് സത്യാവസ്ഥ.

ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബാംഗങ്ങളുടെയും തൊഴില്‍ദാതാക്കളുടെയും സമൂഹത്തിന്‍റെ പരിപൂര്‍ണ്ണ സഹകരണം ഉറപ്പാക്കേണ്ടിയിരിക്കുന്നു.
 ഇത്തരുണത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊ ക്കെയാണെന്നു നോക്കാം.

താഴെപ്പറയുന്ന 10 നടപടി കള്‍ നടപ്പാക്കുന്നുവോ എന്ന് മേലധികാരികളുംസമൂഹവും ഉപഭോക്താക്കളും ഉറപ്പാക്കേണ്ടതാണ്.

  • Hospital Policies 

മുലയൂട്ടലിന് സഹായകരമായ സാഹചര്യങ്ങള്‍ ഉറപ്പാക്കുക. പാല്‍പ്പൊടി,പാല്‍കുപ്പികള്‍ എന്നിവ ലഭ്യമാക്കാതിരിക്കുക. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണപ്രവര്‍ത്തകര്‍, സുരക്ഷാജീവനക്കാര്‍ വരെയുള്ളവര്‍ക്ക് ബോധവല്‍ക്കരണം ഉറപ്പാക്കുക എന്നിവ ഇതില്‍ പെടുന്നു.

  • Staff Competency 

ജീവനക്കാര്‍ക്ക് കാലോചിതമായപ്രവര്‍ത്തനപരിചയവും ബോധവല്‍ക്കരണവും നല്‍കുക, പുത്തന്‍ അറിവുകള്‍ജീവനക്കാരില്‍ എത്തിക്കുക, അതു
പ്രാവര്‍ത്തികമാക്കുന്നുവോ എന്നുനിരീക്ഷിക്കുക, പരിചയസമ്പന്നരായജീവനക്കാരെ അതതു മേഖലയില്‍നിലനിര്‍ത്തുക എന്നിവയും പ്രധാനമാണ്.

  • Antenatal Care 

ഗര്‍ഭിണികളായ അമ്മമാര്‍ക്ക് മുലയൂട്ടലിന്‍റെ ആവശ്യകതയെയും അതിന്‍റെ ഗുണഗണങ്ങളെപ്പറ്റിയും ക്ലാസ്സുകള്‍ നല്‍കുക, ക്ലാസ്സുകള്‍ പൂര്‍ത്തിയായവര്‍ക്ക് അതുസാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റോ സീലോ നല്‍കുക, പോഷകാഹാരം ഉറപ്പാക്കുക എന്നിവ നടപ്പാക്കുക.

മുലയൂട്ടലിന് തടസ്സമായ ഉള്‍വലിഞ്ഞ Retracted Nipple  തുടങ്ങിയവ നേരത്തെ കണ്ടുപിടിച്ച് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുക
എന്നിവയും ഇതില്‍ പെടുന്നു. അയണ്‍,കാല്‍സ്യം എന്നിവയുടെ കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തൈറോയിഡ് സംബന്ധ
മായ രോഗങ്ങള്‍, ഡയബറ്റീസ് എന്നിവ കണ്ടുപിടിച്ച് ചികിത്സിക്കുകയും വേണം.

  • Care Right at Birth 

പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ അമ്മയുടെ നെഞ്ചോടു ചേര്‍ത്ത് കിടത്തുന്നതും ഉടനടി മുലയൂട്ടല്‍ തുടങ്ങുന്നതും
വളരെ പ്രധാനമാണ്. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ കാണുന്നതും തൊടുന്നതും മുലപ്പാല്‍ നല്‍കുന്നതും അമ്മയ്ക്ക് നല്‍കുന്ന ആത്മനിര്‍വൃതിയും ആത്മവിശ്വാസവും ചെറുതല്ല. 

സിസേറിയന്‍ ഓപ്പറേഷന്‍ കഴിഞ്ഞവരിലും ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കുക എന്നത്
 സുപ്രധാനമാണ്.പ്രസവിച്ച് ഒരു മണി ക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നകുഞ്ഞുങ്ങളിലെആരോഗ്യവുംപുരോഗതിയും എടുത്തു പറയേണ്ട ഒന്നാണ്.

കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍,മലം, മൂത്രം എന്നിവ രേഖപ്പെടുത്തുന്നതിന്‍റെ കൂടെ ആദ്യത്തെ മുലപ്പാല്‍ കൂടിസമയബന്ധിതമായി
രേഖപ്പെടുത്തണം.

  • Support Mother  

മുലയൂട്ടലിന് ആവശ്യമായ സാഹചര്യവും സഹായവും അമ്മയ്ക്ക് ഉറപ്പാക്കുക.കുഞ്ഞിനെ ശരിയായ രീതിയില്‍ പിടിക്കുക, പാല്‍ നല്‍കുക, തോളത്തു കിടത്തിമൃദുവായി തട്ടി ഗ്യാസ് കളയുക എന്നീകാര്യങ്ങളില്‍ പ്രാവീണ്യം നല്‍കണം.

ഒരുകുഞ്ഞു ജനിച്ചാല്‍ ആദ്യത്തെ 2-3 ദിവസങ്ങളില്‍ പാല്‍ വളരെ കുറവായിരിക്കും.ദിവസം 40 മുതല്‍ 100 മില്ലി വരെ മാത്രമായിരിക്കും പാല്‍ ഊറി വരിക. 4-ാം ദിവസംമുതല്‍ പാല്‍ നന്നായി വന്നു തുടങ്ങുകയും ചെയ്യും.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ പാലില്ല, പാലില്ല എന്ന ആശങ്കയും സന്ദേഹവും അമ്മയില്‍ അടിച്ചേല്‍പ്പിക്കുന്നത്മുലയൂട്ടലിനെ ദോഷകരമായി ബാധിക്കുക മാത്രമല്ല, പാല്‍പ്പൊടി, പാല്‍കുപ്പി എന്നിവ യുടെ ഉപയോഗത്തിലേക്ക് വഴിതെളിയുകയും ചെയ്യും.   

LATCH Score  എന്നൊരു നൂതന ആശയം മുലയൂട്ടലില്‍ വളരെ സഹായകരമാണ് (Table 1) പത്തില്‍ പത്ത് മാര്‍ക്കും നേടിയാല്‍ മുലയൂട്ടല്‍ വന്‍ വിജയമായിരിക്കും. ഏഴുമാര്‍ക്കെങ്കിലും നേടിയില്ലെങ്കില്‍ ഉടനടി വിദഗ്ദ്ധ ഉപദേശം തേടണം. അല്ലെങ്കില്‍ മുലയൂട്ടല്‍ ഒരു പരിചയമായിപ്പോകാം.

  • Supplementing  

നവജാതശിശുവിന് മുലപ്പാല്‍ മാത്രം നല്‍കുന്നതിന് പലരും വിമുഖത കാണിക്കുന്നത് കുഞ്ഞിന് രക്തത്തില്‍ പഞ്ചസാരയുടെ അളവു കുറഞ്ഞു പോകും എന്നകാരണം പറഞ്ഞാണ്. 

STOPS (Sensorium, Temperature, Oxygenation, Perfusion, Sugar)   എന്നൊരു അഞ്ചക്ഷര സംഹിതമാണ് നാം നവജാതശിശുക്കള്‍ക്കായി കരുതിവയ്ക്കേണ്ടത്. ടീുേെ ഘടകങ്ങള്‍ ആവശ്യാനുസരണം പരിശോധിച്ചും ആവശ്യമെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉറപ്പാക്കുവാന്‍ Supplements നല്‍കാവുന്നതാണ്.

മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ പിഴിഞ്ഞെടുത്ത് നല്‍കുവാനുള്ളപ്രാവീണ്യം അമ്മയ്ക്ക് ലഭിക്കേണ്ടതാണ്.പിഴിഞ്ഞെടുത്ത പാല്‍ 3-4 മണിക്കൂര്‍ സാധാരണ ഊഷ്മാവിലും 24 മണിക്കൂര്‍ ഫ്രിഡ്ജിലും ആഴ്ചകളോളം ഫ്രീസറിലും
സൂക്ഷിക്കാവുന്നതാണ്.

പല മെട്രോപോളീറ്റന്‍ നഗരങ്ങളിലും ഇപ്പോള്‍  Breast Milk Bank  പ്രചാരത്തിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനും പാല്‍ പിഴിഞ്ഞെടുത്ത് ഫ്രിഡ്ജില്‍സൂക്ഷിക്കുന്നതിനു മുള്ള സംവിധാനം ബസ്, റെയില്‍വേ സ്റ്റേഷനുകളിലും,ജോലിസ്ഥലത്തും മറ്റും ഒരുക്കേണ്ടതാണ്.

  • Rooming In 

അമ്മയേയും കുഞ്ഞിനേയും ഒരേ മുറിയില്‍ തന്നെ ശുശ്രൂഷിക്കുന്നതാണ് അഭികാമ്യം.

അവരെ പിരിച്ച് രണ്ട് സ്ഥലങ്ങളിലായി പരിപാലിക്കുന്നത് മുലയൂട്ടലിനെവിപരീതമായി ബാധിക്കും. കോവിഡ് 19ബാധിച്ച അമ്മമാര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ കൈകള്‍ സോപ്പിട്ടുകഴുകി മാസ്ക് ധരിച്ച് മുലപ്പാല്‍ നല്‍കാവുന്നതാണ്.

ഇതു സാധ്യമല്ലെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത് മുലപ്പാല്‍ പിഴിഞ്ഞു നല്‍കാവുന്നതാണ്. നാളിതുവരെ കൊറോണ മുലപ്പാലില്‍ കൂടി പകരും എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ രക്തത്തില്‍ കൂടി പകരാന്‍ സാധ്യതയുള്ളതുകൊണ്ട് നവജാതശിശുവിന് 24 മണിക്കൂറിനുശേഷം സ്രവ പരിശോധന നടത്താം. നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനുശേഷം വീണ്ടും
പരിശോധന നടത്തണം.

  • Responsive Feeding 

വിശപ്പിന്‍റെ സൂചന മനസ്സിലാക്കി മുലയൂട്ടുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.സമയക്രമമനുസരിച്ചോ കരയുമ്പോള്‍ എല്ലാമോ അല്ല മുലയൂട്ടേണ്ടത്.

കുഞ്ഞിന്‍റെ വിശപ്പിന്‍റെ സൂചന മനസ്സിലാക്കുവാന്‍ ചിത്രം 1 സഹായകരമാണ്. കുഞ്ഞ് ആദ്യം വിശപ്പിന്‍റെ വിവിധ ലക്ഷണങ്ങള്‍പ്രകടിപ്പിച്ചതിന്‍റെ ശേഷമാണ് കരയുന്നതെങ്കില്‍ അതു വിശപ്പിന്‍റെ വിളിയാണ്.

ഈക്രമപ്രകാരമല്ലാതെയുള്ള കരച്ചില്‍ മറ്റുകാരണങ്ങള്‍ കൊണ്ടാണ്.

  • Bottles, Teats & Pacifiers 

പാല്‍കുപ്പികള്‍, നിപ്പിളുകള്‍ മറ്റ് അനുബന്ധകാര്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ആതിനാല്‍ ഇവ ഭൂമിയ്ക്കും ഭാരമായിത്തീരുന്നു.

  • Discharge  

അമ്മയെയും കുഞ്ഞിനേയും ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുമ്പ് അമ്മ മുലയൂട്ടലിന് പ്രാപ്തയായോ എന്ന് ഉറപ്പുവരുത്തണം.വീട്ടിലും സമൂഹത്തിലും തുടര്‍ന്ന് മുലപ്പാല്‍ നല്‍കുവാനുള്ള അനുകൂലസാഹചര്യം ഉണ്ടോ എന്നു വിലയിരുത്തണം.

തുടര്‍നടപടിയായ MAA പ്രോഗ്രാമിലൂടെ ഇതാണ് നേടിയെടുക്കേണ്ടത്.ഇതിനായി വ്യക്തികളായിട്ടും ആരോഗ്യപ്രവര്‍ത്തകരായിട്ടും കുടുംബമായിട്ടും സമൂഹമായിട്ടും തൊഴില്‍ദാതാവായിട്ടും ഒക്കെ നമ്മുടെ ഉത്തരവാദിത്വം നിറവേറ്റുവാന്‍ നമുക്ക് ദൃഢപ്രതിജ്ഞ എടുക്കാം.

ലോകാരോഗ്യത്തിനായി നമുക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം.

മുലപ്പാൽ ജീവന്റെയാധാരം

Previous article

ആത്മഹത്യ തടയാം!

Next article

Comments

Leave a reply

Your email address will not be published. Required fields are marked *